കോഴിക്കോട് പെരുമണ്ണയില്‍ കുളിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് പ്രവാസി മരിച്ചു


കോഴിക്കോട്: ദമാമില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ പ്രവാസി കുളിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് മരിച്ചു. പെരുമണ്ണ കളരിക്കല്‍ മുഹമ്മദ് കോയയുടെ മകന്‍ മദീന മന്‍സിലില്‍ പ്രമീസ് ( 45) ആണ് മരിച്ചത്.

അവധിക്ക് നാട്ടിലേക്ക് മടങ്ങിയ പ്രമീസ് കവിലാട്ടുകുളത്തില്‍ കുളിക്കുന്നതിനിടെ വെള്ളത്തില്‍ വീഴുകയായിരുന്നു.

ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറം (ഐ.സി.എഫ്) ദമാം 91 സെക്ടര്‍ ജനറല്‍ സെക്രട്ടറിയും മര്‍കസ് എക്സിക്യൂട്ടീവ് മെമ്പറുമായിരുന്നു.

മാതാവ്: കച്ചീവി, ഭാര്യ: ഖദീജ ഇടിയങ്കര, മക്കള്‍: മുഹമ്മദ് നാഷിഹ്, ഗശിഹാ, നഷ മറിയം. സഹോദരങ്ങള്‍: മഖ്ബൂല്‍, റിനാസ്, റോഷിന, ജുനൈസ്, അജ്മല്‍,സജ്‌ന.