സൗദിഅറേബ്യയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞു; മലപ്പുറം സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം


ഖൈറുന്നിസയുടെ മൂന്ന്​ വയസുള്ള മകൻ മുഹമ്മദ്​ റൈഹാൻ, മലപ്പുറം കരുവാരക്കുണ്ട്​ സ്വദേശി മുജീബ്, ഭാര്യ, ഇവരുടെ കുട്ടി എന്നിവർക്കാണ് പരിക്കേറ്റിട്ടുണ്ട്​. ഖൈറുന്നിസയുടെ ഭർത്താവ്​ ഹംസ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരും കിങ്​ ഖാലിദ്​ ആശുപത്രിയില്‍ ചികിത്സയിലാണ്.

റിയാദിൽനിന്ന്​ 70 കിലോമീറ്റർ അകലെ അൽഖർജിന്​ സമീപം സഹന എന്ന സ്ഥലത്തു നിന്നാണ്​ ഇരു കുടുംബങ്ങളും സന്ദർശന വിസ പുതുക്കാനായി ശനിയാഴ്​ച ഉച്ചക്ക്​ ബഹ്​റൈനിലേക്ക്​ പോയത്​. വിസ പുതുക്കി മടങ്ങുന്നതിനിടെ അൽഖർജ്​ എത്തുന്നതിന്​ 150 കിലോമീറ്റർ അകലെവെച്ച്​ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട്​ മറിഞ്ഞാണ് ദാരുണമായ അപകടം നടന്നത്. ഖമറുനിസ്സ സംഭവസ്ഥലത്ത്​ തന്നെ തല്‍ക്ഷണം മരിച്ചു. മുഹമദലി – സീനത്ത്​ ദമ്പതികളുടെ മകളാണ്​ ഖമറുന്നിസ. മുഹമ്മദ്​ റൈഹാനെ കൂടാതെ മുഹമ്മദ്​ റാസി, ഫാത്തിമ റിഫ എന്നീ രണ്ട്​ മക്കൾ കൂടി ഇവര്‍ക്കുണ്ട്​. ഇവർ നാട്ടിലാണ്​. സഹനയിൽ ജോലി ചെയ്യുന്ന ഭർത്താവിന്റെ അടുത്ത്​ സന്ദർശന വിസയിലെത്തിയപ്പോഴാണ് അപകടെ ജീവനെടുത്തത്.

വിസ പുതുക്കണമെങ്കിൽ രാജ്യത്തിന്റെ പുറത്തുപോകണം എന്ന നിബന്ധന പാലിക്കാനാണ്​ ഇവർ ദമ്മാം കോസ്​വേ വഴി ബഹ്​റൈനിൽ പോയി മടങ്ങിയത്​. അപകടത്തിലകപ്പെട്ട​ കുടുംബങ്ങളെ സഹായിക്കാനും മൃതദേഹം നടപടിക്രമം പൂർത്തീകരിച്ച്​ നാട്ടിലേക്ക് അയക്കാനും അൽഖർജ്​ കെ.എം.സി.സി വെൽഫെയർ വിങ്ങ്​, റിയാദ്​ കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്ങ്​ ഭാരവാഹികൾ തുടങ്ങിയവര്‍ രംഗത്തുണ്ട്​.