ചേരാപുരം യു.പി സ്കൂളിൽ സർഗോത്സവം; ‘തേനറ’ ശ്രദ്ധേയമായി


കുറ്റ്യാടി: കുന്നുമ്മൽ ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ചേരാപുരം യു.പി സ്കൂളിൽ നടന്ന എൽ.പി വിഭാഗം സർഗോത്സവം “തേനറ ”ശ്രദ്ധേയമായി. ദേശീയ ജേണലിസം എക്സലൻസ് അവാർഡ്‌ ജേതാവ് എ.കെ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.എം.അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.

വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ മുഖ്യാതിഥിയായി. വിദ്യാരംഗം കൺവീനർ പി.പി.ദിനേശൻ, പ്രധാനാദ്ധ്യാപകൻ പി.പി.പുഷ്പരാജൻ, പി.ടി.എ പ്രസിഡന്റ് സിയാദ് ചാലിൽ, പഞ്ചായത്ത് അംഗം ഇ.പി.സലീം, പി.റഫീഖ്, ഹസീന ചാലിൽ, പി.എം. ഷിജിത്ത്, പി.സരിത, കെ.റജി കുമാർ, പി.കെ.മുരളി തുടങ്ങിയവർ സംസാരിച്ചു. സർഗ പ്രതിഭകൾക്കുള്ള അനുമോദനവും നടന്നു.