താളമേളഘോഷവുമായി സര്‍ഗാലയ; ആട്ടം കലാസമിതിയും തേക്കിന്‍കാട് ബാന്‍ഡിന്റെയും ലൈവ് ഷോ നാളെ


വടകര: ആട്ടം കലാസമിതിയും തേക്കിന്‍കാട് ബാന്‍ഡും ഒന്നിക്കുന്ന ലൈവ് പെര്‍ഫോമന്‍സ് നാളെ നടക്കും. ഇരിങ്ങൽ സര്‍ഗാലയ അന്താരാഷ്ട്ര ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാളെ രാത്രി 7 മണിയ്ക്കാണ് പരിപാടി. SIACF2024 ന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ഫ്ളോട്ടിങ് സ്റ്റേജിലാണ് പരിപാടി അരങ്ങേറുന്നത്.

ആട്ടം കലാസമിതിയും തേക്കിന്‍കാട് ബാന്‍ഡ ആദ്യമായാണ് മലബാറില്‍ ഒന്നിച്ചു ഒരു സംഗീത വിരുന്ന് ഒരുക്കുന്നത്
ഇതിനോടകം തന്നെ ലോകമെമ്പാടുമുള്ള മലയാളി സംഗീതാസ്വാദകരുടെ മനം കവര്‍ന്ന്, യുവ മനസ്സുകളില്‍ ഇടംപിടിച്ചവരാണ് ഇരുബാന്‍ഡുകളും.

ജനുവരി 6 വരെയുള്ള കലാ കരകൗശല മേളയില്‍ എല്ലാ വൈകുന്നേരങ്ങളിലും വിവിധ കലാ-സാംസ്‌ക്കാരിക പരിപാടികള്‍ അരങ്ങേറുന്നുണ്ട്.