പ്രായം വെറുമൊരു നമ്പര്‍ മാത്രം; വൈബായി വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ‘സർഗ്ഗസംഗമം 2025’ വയോജന കലോത്സവം


വില്ല്യാപ്പള്ളി: ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വയോജന കലോത്സവം ‘സർഗ്ഗസംഗമം 2025’. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പൂളക്കണ്ടി മുരളിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഉദ്ഘാടനം ചെയ്തു. വില്ലാപ്പള്ളി ഷോപ്പിംഗ് കോംപ്ലക്‌സ് ഹാളില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

അറുപത് വയസ് പിന്നിട്ട പഞ്ചായത്തിലെ വ്യത്യസ്ത പ്രദേശങ്ങളിലുള്ളവർ ഒത്തുകൂടി ലളിതഗാനം, നാടോടി നൃത്തം, തിരുവാതിര, ഒപ്പന പ്രച്ഛന്നവേഷം തുടങ്ങയ വ്യത്യസ്ത കലാരൂപങ്ങൾ അവതരിപ്പിച്ചു. പ്രശസ്ത കലാകാരൻ സുധാകരൻ മുഖ്യാതിഥിയായിരുന്നു.

പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രജിത കോളിയോട്, സുബിഷ കെ.കെ, സിമി കെ.കെ, പഞ്ചായത്ത് അംഗം വിമുരളി മാസ്റ്റർ, പ്രശാന്ത് കുമാർ, കെ ഗോപാലൻ മാസ്റ്റർ, ഹാജറ മൂന്നുമുറി പീടിക, ആസൂത്രണ സമിതി വൈസ് ചെയർമാൻ പുഷ്പ, ഹൻസൺ മാസ്റ്റർ, ഐസിഡിഎസ് സൂപ്പർവൈസർ സന്ധ്യ, സിഡിഎസ് ചെയർപേഴ്സൺ സവിത എന്നിവര്‍ സംസാരിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ മുരളീധരൻ സമ്മാനങ്ങള്‍ നല്‍കി.

Description: 'Sarga Sangamam 2025' Vayojana Kalotsavam of Villyapalli Gram Panchayat