പൊതുജനങ്ങള്‍ക്കായി ബോധവത്കരണ ക്ലാസ്; ലഹരിക്കെതിരെ അണിചേര്‍ന്ന് വാളൂരിലെ സാരംഗികലാസമിതി
പേരാമ്പ്ര: വാളൂരിലെ സാരംഗി കലാസമതി &വായനശാല ലഹരിക്കെതിരെ ബോധവല്‍കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ലഹരിവസ്തുക്കളുടെ ഉപയോഗം സമൂഹത്തില്‍ അപകടകരമാംവണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ക്ലാസ് ഒരുക്കിയിരിക്കുന്നത്.
ഇന്ന് രാവിലെ 10.30ന് നടുക്കണ്ടിപ്പാറയില്‍ നടന്ന പരിപാടി നൊച്ചാട് ഗ്രാമപഞ്ചായത്തംഗം ഷിനി ഉദ്ഘടനം ചെയ്തു. പോലീസ് ഓഫീസര്‍ രംഗിഷ് കടവത്ത് പ്രഭാഷണം നടത്തി.
കലാസമതി പ്രസിഡന്റ്. പി.കെ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. എന്‍.പി സുരേഷ് മാസ്റ്റര്‍ സ്വാഗതവും. കെ.ടി വിശ്വന്‍ നന്ദിയും പ്രകടിപ്പിച്ചു.
summary: sarangi kalavedi at valoor organized an awareness class against drug addiction