ലഹരിക്കെതിരെ അണിചേരാന്‍ വാളൂരിലെ സാരംഗികലാസമിതിയും; നടുക്കണ്ടിപ്പാറയില്‍ പൊതുജനങ്ങള്‍ക്കായി ‘ലഹരി ഉപയോഗവും സമൂഹ ജീര്‍ണ്ണതയും’-വിഷയത്തില്‍ ഒക്ടോബര്‍ 23ന് ബോധവത്കരണ ക്ലാസ്


പേരാമ്പ്ര: ലഹരിവസ്തുക്കളുടെ ഉപയോഗം സമൂഹത്തില്‍ അപകടകരമാംവണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലഹരിയ്ക്കെതിരായ പോരാട്ടത്തില്‍ വാളൂരിലെ സാരംഗി കലാസമിതിയും അണിചേരുന്നു. ലഹരി എന്ന വിപത്തിനെക്കുറിച്ച് ജനങ്ങള്‍ക്കും സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും അവബോധം നല്‍കുന്നതിനായി കലാസമിതിയുടെ നേതൃത്വത്തില്‍ ‘ലഹരി ഉപയോഗവും സമൂഹ ജീര്‍ണ്ണതയും’ എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 23ന് ഞായറാഴ്ച രാവിലെ 10.30ന് നടുക്കണ്ടിപ്പാറയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

നൊച്ചാട് ഗ്രാമപഞ്ചായത്തംഗം ടി.വി.ഷിനി ക്ലാസ് ഉദ്ഘാടനം ചെയ്യും. പോലീസ് ഓഫീസര്‍ രംഗീഷ് കടവത്താണ് ക്ലാസെടുക്കുന്നത്.

summary: sarangi kala samiti with awareness against drug addiction