കർഷകർക്കായി ഫല തൈകൾ; മേപ്പയ്യൂരിൽ കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതിയിൽ പഴവർഗ്ഗ തൈകളും ഇടവിള കിറ്റുകളും


മേപ്പയ്യൂർ: കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതിയിൽ മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിൽ തൈകൾ വിതരണം ചെയ്തു. കൃഷിഭവൻ കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതിയിൽ ഉൾപ്പെട്ട 9 നോൺ ഐ.എഫ്.എസ് കർഷകർക്കുള്ള പഴവർഗ്ഗ തൈകളും ഇടവിള കിറ്റുകളും വിള സംരക്ഷണ ഉപാധികളുമാണ് വിതരണം ചെയ്തത്.


മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ കർഷകനായ നാരായണൻ കാളിന്ദിയ്ക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫീസർ ടി.എൻ. അശ്വിനി അദ്ധ്യക്ഷത വഹിച്ചു.


ചടങ്ങിൽ വി. കുഞ്ഞിരാമൻ കിടാവ്, മൊയ്തീൻ കമ്മന എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് പദ്ധതിയിൽ ഉൾപ്പെട്ട കർഷകർക്ക് കിറ്റുകൾ വിതരണം ചെയ്തു. കൃഷി അസിസ്റ്റന്റുമാരായ എസ്. സുഷേണൻ സ്വാഗതവും സി.എസ്. സ്നേഹ നന്ദിയും പറഞ്ഞു.