കൂരാച്ചുണ്ടിന്റെ മലയോര മണ്ണില്‍ നിന്നും ഇനി കൂടുതല്‍ ഫുട്‌ബോള്‍ താരങ്ങള്‍ ഉയര്‍ന്നുവരും; സന്തോം എഫ്.സി.എ ഫുട്‌ബോള്‍ അക്കാദമിക്ക് തുടക്കമായി


കൂരാച്ചുണ്ട്: മലയോര മണ്ണില്‍ നിന്നും പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കൂരാച്ചുണ്ടില്‍ സന്തോം എഫ്.സി.എ ഫുട്‌ബോള്‍ അക്കാദമിക്ക് തുടക്കമിട്ടു. സെന്റ് തോമസ് യു.പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി മാനേജ്‌മെന്റിന്റെ സഹായത്താല്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ: വി.കെ ഹസീന നേതൃത്വം നല്‍കി തുടങ്ങിയ അക്കാദമിയുടെ ഉദ്ഘാടനം കേരള കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.

കൂരാച്ചുണ്ട് പാരിഷ് ഹാളില്‍ ചേര്‍ന്ന ഉദ്ഘാടന ചടങ്ങില്‍ അഡ്വ: വി.കെ. ഹസീന സ്വാഗതം പറഞ്ഞു. ബാലുശേരി എം.എല്‍.എ അഡ്വ. സച്ചിന്‍ ദേവ് അധ്യക്ഷനായ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലോഗോ പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഒ.ക്കെ.അമ്മത്, വാര്‍ഡ് മെമ്പര്‍ വിജയന്‍ കിഴക്കയില്‍ മീത്തല്‍, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ ലൗലി, യു.പി.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജു മാത്യു, എഫ്.സി.അരീക്കോട് സി.ഇ.ഒ.റാഷിദ് നാലകത്ത്, ബി.ആര്‍.സി പ്രതിനിധി അരുണ്‍ കെ.ജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍മാരായ വിന്‍സി തൊണ്ടിയില്‍, സണ്ണി പുതിയോട്ടില്‍, ആന്‍സമ്മ, രാഷ്ട്രീയ നേതാക്കളായ വി.ജെ സണ്ണി, വി.എസ്.ഹമീദ്, പീറ്റര്‍, അശോകന്‍ കുറുങ്ങോട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു. ഹൈസ്‌ക്കൂള്‍ ഹെഡ് മാസ്റ്റര്‍ ജേക്കബ് കോച്ചേരി നന്ദി പറഞ്ഞു.

സുബ്രതോ കപ്പില്‍ റണ്ണറപ്പായ കൂരാച്ചുണ്ട് ഹൈസ്‌ക്കൂള്‍ ടീംമഗങ്ങളേയും സന്തോം എഫ്.സി.എ കോച്ച് അമീനേയുംചടങ്ങില്‍ ആദരിച്ചു. സാന്തോം എഫ്.സി.എ പി.ടി.എ ഭാരവാഹികളായ ജെയ്‌സണ്‍, റീഷ്മ, ശ്രീഷ്മ, ലൂണ പോള്‍, ലിറ്റി, മനോജ് ജോണ്‍, സിബി, ബൈജു, ജസ്ല നൗഷാദ് എന്നിവരും എഫ്.സി. അരീക്കോട് ടീം മാനേജ്‌മെന്റ് അംഗങ്ങളായ റാഷിദ്, ഫര്‍ഷാദ്, ആഷിഖ്, നിയാസ്, ഷറഫുദ്ദീന്‍ എന്നിവരും സെന്റ് തോമസ് യു.പി, ഹൈസ്‌കൂള്‍ അധ്യാപകരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.