ചോമ്പാല ഹാര്‍ബറില്‍ ലഹരി വസ്തുക്കളുടെ വില്‍പ്പന; ഒഞ്ചിയം സ്വദേശി പിടിയില്‍


ചോമ്പാല: ചോമ്പാല ഹാര്‍ബറില്‍ നിന്നും ലഹരി വസ്തുക്കളുമായി ഒഞ്ചിയം സ്വദേശി പിടിയില്‍. പുതിയോട്ടുംകണ്ടിയില്‍ ലത്തീഫ് ആണ് പിടിയിലായത്. പട്രോളിംങ്ങ് നടത്തുന്നതിനിടെ രാവിലെ 9 മണിയോടെയാണ് ഇയാളെ ചോമ്പാല പോലീസ് പിടികൂടിയത്.

ഇയാളില്‍ നിന്നും ഒമ്പത് പാക്കറ്റ് ഹാന്‍സ് പോലീസ് പിടിച്ചെടുത്തു. മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കാനായി കൊണ്ടുവന്നതാണ് ലഹരിവസ്തുക്കള്‍ എന്നാണ് ലഭിക്കുന്ന വിവരം. ബൈക്കില്‍ പ്ലാസ്റ്റിക് കവറുകളിലാക്കി സൂക്ഷിച്ച നിലയിരുന്നു ഹാന്‍സ്.

മുമ്പും ഇത്തരത്തില്‍ ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തിയതിന് ഇയാളെ പോലീസ് പിടികൂടിയിരുന്നു. ഇയാൾക്കെതിരെ ചോമ്പാല പോലീസ് കേസ് എടുത്തു.