വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വടകര ആവിക്കല്‍ സ്വദേശി സജീറിനായി നാട് ഒന്നിക്കുന്നു; ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു


വടകര: വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആവിക്കര സ്വദേശി സജീറിന് വേണ്ടി നാട് കൈകോര്‍ക്കുന്നു. ജൂലൈ18ന് കൈനാട്ടിയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സജീര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സജീറിന്റെ കുടുംബം ഇതിനോടകം തന്നെ ഭീമമായ തുക ചികിത്സയ്ക്കായി ചിലവഴിച്ചിട്ടുണ്ട്. മുന്നോട്ടുള്ള ചികിത്സയ്ക്കും മറ്റും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ് കുടുംബം. നിലവിലുള്ള ചികിത്സ തുടര്‍ന്നാല്‍ മാത്രമേ സജീറിന്‌ ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ സാധിക്കുകയൂള്ളൂ.

ചികിത്സയ്ക്കുള്ള പണം കണ്ടെത്താനായി ആവിക്കൽ പള്ളി പ്രസിഡൻ്റ് കേയി കുഞ്ഞമ്മദിനെ ചെയർമാനായും, യൂനുസ് ആവിക്കലിനെ കണ്‍വീനറായും തെരഞ്ഞെടുത്ത് ചികിത്സാസഹായ കമ്മിറ്റി രൂപികരിച്ചു.

വടകര മഹല്ല് പ്രസിഡൻ്റ് ഹസ്സൻകുട്ടി ഹാജി, ജനറൽ സെക്രട്ടറി എ.പി മഹ്മൂദ് ഹാജി, എൻ.പി അബ്ദുളള ഹാജി, അബ്ദുൽ കരീം എം.പി, കൗൺസിലർമാരായ കെ.പി ഷഹിമ, ഹക്കീം പി.എസ്, സുരക്ഷിത എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു.

ഗീരീഷൻ വി, സുനിൽ ദത്ത്, പി.സി നജീബ്, എം.ഫൈസൽ, വി.ഫൈസൽ, സി.വി മമ്മു, പി.വി സവാദ്, റയീസ് എ.വി, റമീസ് എം, മുനീർ എ.വി, ഹിജാസ് വി.പി, ഷാജി, ഷമീർ സി.എ, നജീബ് കെ.പി, സുബൈർ സി.എ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.