തെരുവുനായ ശല്യത്തിനെതിരെ മേപ്പയ്യൂരിൽ മുസ്ലീം ലീ​ഗിന്റെ സായാഹ്ന ധർണ്ണ


മേപ്പയ്യൂർ: തെരുവുനായ ശല്യത്തിനെതിരെ മേപ്പയ്യൂരിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ച് മുസ്ലീം ലീ​ഗ്. മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ് ഉദ്ലാടനം ചെയ്തു.

തെരുവു നായ ശല്യം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കു പോലും രക്ഷയില്ലാതാതെയിരിക്കുകയാണെന്നും സെക്യൂരിറ്റി ജീവനക്കാർ ശ്രദ്ധിച്ചില്ലായിരുന്നുവെങ്കിൽ ഡൽഹിയിൽ വെച്ച് അദ്ദേഹത്തിന് കടി ഏൽക്കുമായിരുന്നുവെന്നുെന്നും അദ്ദേ​ഹം ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരുടെ അകമ്പടിയിൽ കഴിയുന്ന മുഖ്യമന്ത്രിക്കു പോലും രക്ഷയില്ലാത്ത സാഹചര്യത്തിൽ പിന്നെ സാധാരണക്കാരുടെ സ്ഥിതി പറയേണ്ടതില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.

പരിപാടിയിൽ എം.കെ.അബദുറഹിമാൻ അധ്യക്ഷനായി. എം.എം.അഷറഫ്, കെ.എം.എ അസീസ്, മുജീബ് കോത്ത്, എം.കെ.ഫസലുറഹ്മാൻ, പി.ടി.ഷാഫി എന്നിവർ സംസാരിച്ചു. പി.പി.സി.മൊയ്തി, മേപ്പാട്ട് പി.കെ.അബ്ദുല്ല, ഇ.പി അബ്ദുറഹിമാൻ, പി.ടി.അബ്ദുല്ല, കീപ്പോട്ട് അമ്മത്, പി.അസ്സെനാർ എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി.

ഫോട്ടോ: തെരുവു നായ ശല്യത്തിനെതിരെ മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ് ഉദ്ലാടനം ചെയ്യുന്നു.

Summary: Sahyana dharnna of Muslim League in Mepayyur against street dog attack