ജില്ലാ സ്കൂൾ കലോത്സവത്തെ വരവേൽക്കാനൊരുങ്ങി സാഹിത്യ ന​ഗരി; കലോത്സവം 19 മുതൽ 23 വരെ, വേദികൾക്ക് നൽകിയത് കോ​ഴി​ക്കോ​ട്ടു​കാ​രാ​യ മ​ൺമ​റ​ഞ്ഞ സാ​ഹി​ത്യ​കാ​ര​ന്മാ​രു​ടെ പേ​രു​കൾ


 

കോ​ഴി​ക്കോ​ട്: ജി​ല്ല സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തെ വ​ര​വേ​ൽക്കാ​നൊ​രു​ങ്ങി സാഹിത്യ ന​ഗരി. നവം. 19 മു​ത​ൽ 23 വ​രെ കോഴിക്കോട് ന​ഗ​ര​ത്തി​ലെ 20 വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ന​വം​ബ​ർ 19ന് ​ന​ട​ക്കാ​വ് ഗേ​ൾസ് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്‌​കൂ​ളി​ൽ സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളോ​ടു​കൂ​ടി ക​ലോ​ത്സ​വം ആ​രം​ഭി​ക്കും. മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്‌​കൂ​ൾ ഗ്രൗ​ണ്ടാ​ണ് പ്ര​ധാ​ന വേ​ദി.

20 മു​ത​ൽ 23 വ​രെ സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. 20ന് ​രാ​വി​ലെ 8.30ന് ​മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് എ​ച്ച്.​എ​ച്ച്.​എ​സ് ഗ്രൗ​ണ്ടി​ലെ പ്ര​ധാ​ന വേ​ദി​യി​ൽ പ​താ​ക ഉ​യ​ർ​ത്തും. ജി​ല്ല​യി​ലെ അ​ധ്യാ​പി​ക​മാ​രു​ടെ കൂ​ട്ടാ​യ്മ ഒ​രു​ക്കു​ന്ന നൃ​ത്താ​വി​ഷ്കാ​ര​ത്തോ​ടെ ഉ​ദ്ഘാ​ട​ന ചടങ്ങുകൾക്ക് തു​ട​ക്ക​മാ​വും. മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​നം നി​ർ​വ​ഹി​ക്കും.

319 ഇ​ന​ങ്ങ​ളി​ലാ​യി 8000 ത്തോ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും. മാ​ന്വ​ൽ പ​രി​ഷ്‌​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഈ ​വ​ർഷം പു​തു​താ​യി ഉ​ൾപ്പെ​ടു​ത്തി​യ ആ​ദി​വാ​സി ഗോ​ത്ര ക​ല​ക​ളാ​യ ഇ​രു​ള നൃ​ത്തം, പാ​ലി​യ നൃ​ത്തം, പ​ണി​യ നൃ​ത്തം, മം​ഗ​ലം ക​ളി, മ​ല​പു​ല​യ ആ​ട്ടം എ​ന്നീ ഇ​ന​ങ്ങ​ൾ മാ​നാ​ഞ്ചി​റ ബി.​ഇ.​എം ഹ​യ​ർ സെ​ക്ക​ൻഡ​റി സ്‌​കൂ​ളി​ലെ വേ​ദി​യി​ൽ അ​ര​ങ്ങേ​റും. കോ​ഴി​ക്കോ​ട്ടു​കാ​രാ​യ മ​ൺമ​റ​ഞ്ഞ സാ​ഹി​ത്യ​കാ​ര​ന്മാ​രു​ടെ പേ​രു​ക​ളാ​ണ് വേ​ദി​ക​ൾക്ക് ന​ൽ​കി​യ​ത്.

പ്ര​ധാ​ന വേ​ദി​യു​ടെ പ​ന്ത​ലി​ന്റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ എം.​എ​ൽ.​എ ചെ​യ​ർമാ​നും വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി. ​മ​നോ​ജ് കു​മാ​ർ ജ​ന​റ​ൽ ക​ൺവീ​ന​റാ​യു​മു​ള്ള 501 അം​ഗ സം​ഘാ​ട​ക​സ​മി​തി​യാ​ണ് ക​ലോ​ത്സ​വ​ത്തി​ന് നേ​തൃ​ത്വം ന​ൽകു​ന്ന​ത്. മേ​ള​യി​ൽ പ​ങ്കെ​ടു​ന്ന​വ​ർക്കു​ള്ള വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ന​ൽകു​ന്ന​തി​ന് ഭ​ക്ഷ​ണ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​നാ​ഞ്ചി​റ ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻഡ​റി സ്‌​കൂ​ളി​ൽ വി​പു​ല സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്നു​ണ്ട്. മീ​ഡി​യ റൂം, ​മീ​ഡി​യ പ​വ​ലി​യ​ൻ, വേ​ദി​ക​ളി​ൽ നി​ന്നും ത​ൽസ​മ​യ സം​പ്രേ​ഷ​ണം ഉ​ൾപ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഇ​വി​ടെ സ​ജീ​ക​രി​ക്കും.