സുരക്ഷിതം; അഴിയൂരിലെ ഹരിതകർമ്മ സേന അംഗങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു
അഴിയൂർ : 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിതകർമ്മ സേന അംഗങ്ങൾക്കുള്ള സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം നിർവഹിച്ചു. 28 ഹരിത കർമ്മ സേന അംഗങ്ങൾക്കാണ് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ,സ്ഥിരം സമിതി അധ്യക്ഷന്മാരായ അനിഷ ആനന്ദ സദനം, അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, രമ്യ കരോടി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം, സോജോ എ നെറ്റോ, പ്രത്യുഷ രാജ് പി വി, എന്നിവർ സംബന്ധിച്ചു.
