ചെറുവണ്ണൂര്‍ സബര്‍മതി സ്റ്റഡി ആന്റ് റിസേര്‍ച്ച് സെന്റര്‍ ഫോര്‍ ആര്‍ട്‌സ് ആന്റ് കള്‍ച്ചറില്‍ നടത്താന്‍ തീരുമാനിച്ച ‘കുരുത്തോലക്കൂട്ടം’ പരിപാടി മാറ്റി വെച്ചു


ചെറുവണ്ണൂര്‍ : സബര്‍മതി സ്റ്റഡി ആന്റ് റിസേര്‍ച്ച് സെന്റര്‍ ഫോര്‍ ആര്‍ട്സ് ആന്റ് കള്‍ച്ചര്‍ നാളെ (ഓഗസ്റ്റ് 6 )ന് നടത്താന്‍ തീരുമാനിച്ചിരുന്ന ‘കുരുത്തോലക്കൂട്ടം’ പരിപാടി മാറ്റിവെച്ചതായി സംഘടകര്‍ അറിയിച്ചു.

വൈകീട്ട് നടത്താനിരുന്ന പ്രകാശ് ഉള്ള്യേരിയുടെ മ്യൂസിക് പ്രോഗ്രാമും, സുരേഷ് മേപ്പയൂരിന്റെ പുസ്തക പ്രകാശനവും ജില്ലയിലെ പ്രതികൂല കാലാവസ്ഥ കാരണം മാറ്റി വെച്ചതായി പറഞ്ഞു.

പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുന്നതാണെന്ന് സബര്‍മതി പ്രിന്‍സിപ്പാള്‍ സത്യന്‍ മേപ്പയ്യൂര്‍, ചെയര്‍മാന്‍ ആന്റ് മാനേജിംങ്ങ് ഡയറക്ടര്‍ അജയ് ഗോപാല്‍ എന്നിവര്‍ അറിയിച്ചു.

summery: sabarmathi study center postponed the event scheduled tomorrow