‘കുതിക്കുന്ന വില കിതക്കുന്ന ജനത’; എസ്.ടി.യു നയിക്കുന്ന കലക്ട്രേറ്റ് മാര്‍ച്ചും കഞ്ഞിവെപ്പ് സമരവും വിജയിപ്പിക്കുന്നതിനായി പേരാമ്പ്രയില്‍ വാഹന പ്രചരണ ജാഥ
പേരാമ്പ്ര: ഇടതു സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എസ്.ടി.യു നടത്തുന്ന കലക്ട്രേറ്റ് മാര്‍ച്ച് വിജയിപ്പിക്കുന്നതിനായി എസ്.ടി.യു സംസ്ഥാന സെക്രട്ടറി യു.പോക്കര്‍ നയിക്കുന്ന വാഹന പ്രചരണ ജാഥ 30ന് പേരാമ്പ്രയില്‍. ഇടതു സര്‍ക്കാറിന്റെ ജനദ്രോഹ, തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയും രൂക്ഷമായ വിലക്കയറ്റത്തിനെതിരെയും ‘കുതിക്കുന്ന വില കിതക്കുന്ന ജനത’ എന്ന പ്രമേയത്തില്‍’ എസ്.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ ഒന്നിനാണ് കലക്ടറേറ്റ് മാര്‍ച്ചും കഞ്ഞിവെപ്പ് സമരവും നടക്കുന്നത്.
ഇതോടനുബന്ധിച്ച് ഈ മാസം 28 മുതല്‍ 30 വരെ എസ്.ടി.യു വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി 30ന് ഉച്ചയ്ക്ക് 3 മണിയ്ക്ക് പേരാമ്പ്രയില്‍ എത്തിച്ചേരുന്ന വാഹന പ്രചരണ ജാഥയ്ക്ക് വമ്പിച്ച സ്വീകരണം നല്‍കി വന്‍ വിജയമാക്കുവാന്‍ എസ്. ടി.യു പേരാമ്പ്ര മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.
മുസ്ലിം ലീഗ് പേരാമ്പ്ര പഞ്ചായത്ത് ജന.സെക്രട്ടറി കെ.പി.റസാഖ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ എം.കെ.സി കുട്യാലി അധ്യക്ഷനായി. പി.കെ റഹീം, കുന്നത്ത് അസീസ്, മുജീബ് കോമത്ത്, കൂളിക്കണ്ടി കരീം,സി മൊയ്തു, ചന്ദ്രന്‍ കല്ലൂര്‍, കെ.ടി.കുഞ്ഞമ്മത്, ഇബ്രാഹിം കല്ലൂര്‍, കെ.ആര്‍ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.