അക്ഷരങ്ങളെ കൂട്ടുപിടിച്ച് കഥ പറഞ്ഞു, എസ്.കെ പൊറ്റക്കാട് പുരസ്കാരം തേടിയെത്തി; കീഴരിയൂരിലെ ചെറുകഥാ പുരസ്കാര ജേതാവ് അനൂജ് റാമിനെ ആദരിച്ചു


കീഴരുയൂർ: എസ്. കെ. പൊറ്റക്കാട് ചെറുകഥ പുരസ്കാര ജേതാവ് അനൂജ് റാമിനെ ആദരിച്ചു. അനൂജ് രചിച്ച “ഒറ്റ ചിറകുള്ള പക്ഷി ” എന്ന ചെറുകഥയാണ് പുരസ്ക്കാരത്തിന് അർഹമായത്. മരുത്വമല സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടുവത്തൂർ. യു. പി. സ്കൂളിൽ നടന്ന പരിപാടി വാർഡ് മെമ്പർ ഇ.എം. മനോജ്‌ ഉദ്ഘാടനം ചെയ്തു. പ്രശസ്ത മജീഷ്യൻ ശ്രീജിത്ത്‌ വിയ്യൂർ പൊന്നാട അണിയിച്ചു.

ചടങ്ങിൽ സംഘം ജോയിന്റ് കൺവീനർ പഴയന ജഗദീഷ് അധ്യക്ഷത വഹിച്ചു. പൊന്നാരക്കണ്ടി അനിൽകുമാർ, കുറുമയിൽ രമേശൻ, നെല്ലിയാടി ശിവാനന്ദൻ, കെ. വി. മനോജൻ എന്നിവർ സംസാരിച്ചു. തുടർന്ന് ശ്രീജിത്ത്‌ വിയ്യുരിന്റെ മാജിക് ഷോ യും അവതരിപ്പിച്ചു.

Summary: S.K Potakad short story award winner Anuj Ram was felicitated