ബി.ജെ.പി നാദാപുരം മണ്ഡലം പ്രസിഡൻ്റായി ചുമതലയേറ്റ് ആർ പി വിനീഷ്



നാദാപുരം: ബി.ജെ.പി നാദാപുരം മണ്ഡലം പ്രസിഡൻ്റായി ആർ പി വിനീഷ് ചുമതലയേറ്റു. കല്ലാച്ചി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബിജെപി കോഴിക്കോട് ജില്ലാ ജന: സെക്രട്ടറി എം മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് കെ.കെ രജ്ഞിത്ത് അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ മേഖല ഉപാധ്യക്ഷൻ എം.പി രാജൻ കർഷകമോർച്ച ജില്ലാ അധ്യക്ഷൻ പി.പി.മുരളി മാസ്റ്റർ, സംസ്ഥാന കൗൺസിൽ അഗങ്ങളായ എം ടി ഗോപിനാഥ്, ടി കെ പ്രഭാകരൻ മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ടി.കെ, ചന്ദ്രൻ, വി പി പവിത്രൻ, വിവിധ മോർച്ച പ്രസിഡന്റുമാരായ എം ചന്ദ്രൻ, സന്ധ്യ, വി എം, വിനിഷ്, കെ.ടി കുഞ്ഞക്കണ്ണൻ, എം സി ചാത്തു മാസ്റ്റർ എന്നിവർ സംസാരിച്ചു, പി മധു പ്രസാദ് സ്വാഗതവും, കെ സുരേന്ദ്രൻ നന്ദിയും സംസാരിച്ചു.

Summary: RP Vineesh has taken charge as BJP Nadapuram Mandal President