പേരാമ്പ്ര താലൂക്ക് ആശുപത്രി ഡയാലിസിസ് കേന്ദ്രത്തിന് കൗണ്ടര്‍ സമര്‍പ്പിച്ച് റോട്ടറി ക്ലബ്ബ്


പേരാമ്പ്ര: താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രത്തിന് ഡയാലിസിസ് കൗണ്ടര്‍ സമര്‍പ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്. പുതിയ കൗണ്ടറിന്റെ താക്കോല്‍ റോട്ടറി ക്ലബ്ബ് ജില്ലാ ഗവര്‍ണര്‍ ഡോ. രാജേഷ് സുഭാഷ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ശശികുമാര്‍ പേരാമ്പ്രയ്ക്ക് കൈമാറി.

ചടങ്ങില്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ.സജീവന്‍, റോട്ടറി അസിസ്റ്റന്റ് ഗവര്‍ണ്ണര്‍ സുധീര്‍, തറുവൈ ഹാജി, സാജു മാസ്റ്റേഴ്സ്, ഷംസുദ്ദീന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി.മനോജ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി വി.ഒ.അബ്ദുള്‍ അസീസ്, ജെ.എച്ച്.ഐ തുടങ്ങിയവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ആര്‍.ഷാമിന്‍ സ്വാഗതവും സിസ്റ്റര്‍ ജിമ ജിനില്‍ നന്ദിയും പറഞ്ഞു.