കടുത്ത വേനലില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തുന്നവര്‍ക്ക് ശുദ്ധമായ ദാഹജലം; പേരാമ്പ്ര റോട്ടറി ക്ലബ്ബ് ആശുപത്രിക്കായി വാട്ടര്‍ പ്യൂരിഫയര്‍ കൈമാറി
പേരാമ്പ്ര: വേനലില്‍ ദാഹിച്ചു വലയുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസം. പേരാമ്പ്ര റോട്ടറിക്ലബ്ബ് പേരാമ്പ്ര താലൂക്കാശുപത്രിക്കായി വാട്ടര്‍ പ്യൂരിഫയര്‍ കൈമാറി. കടുത്ത വേനലില്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കുടിവെള്ളത്തിന്റെ ആവശ്യകത മനസിലാക്കിയാണ് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കിയിരിക്കുന്നത്.
റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ പ്രമോദ് നായനാര്‍ ബ്ലോക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്
കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്രക്ക് വാട്ടര്‍ ഫ്യൂരിഫയര്‍ കൈമാറി. കൂടാതെ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ഒരു ദിവസത്തെ ചെലവിനായി വരുന്ന പണവും വേദിയില്‍ വെച്ച് റോട്ടറി ഗവര്‍ണ്ണര്‍ നല്‍കി.
റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കെ രാജബാലന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ സിന്ധു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശരത് കുമാര്‍, ഇ.ടി സത്യന്‍, വി.സി നാരായണന്‍ നമ്പ്യാര്‍, ഗിരീഷ് മഹിമ, എം ഷംസുദ്ദീന്‍, ഷാജു മാസ്റ്റേഴ്സ് എന്നിവര്‍ പങ്കെടുത്തു.
റോട്ടറി ക്ലബ്ബ് സെക്രട്ടറി ജയരാജന്‍ കല്‍പകശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിന് താലൂക്ക് ആശുപത്രി സ്റ്റാഫ് സെക്രട്ടറി വി.ഒ അബ്ദുള്‍ അസീസ് നന്ദിയും പറഞ്ഞു.
summary: Rotary Club handed over water purifier for Perambra Taluk Hospital