ക്രിക്കറ്റ് ആവേശത്തിലമർന്ന് കല്ലാച്ചി മാരാംവീട്ടിൽ ഗ്രൗണ്ട്; ജില്ലാ ക്രിക്കറ്റ് ടൂർണമെന്റിൽ ചമ്പ്യാന്മാരായി റൂഫ് ടെച്‌ ഇരിങ്ങണ്ണൂർ


കല്ലാച്ചി: ക്രിക്കറ്റ് ആവേശം വാനോളം ഉയർന്നു. മാരാംവീട്ടിൽ ഗ്രൗണ്ടിൽ സിക്സറുകളും ഫോറും പറന്നു. സി എം എസ്‌ യൂ ചീറോത്തു മുക്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ ക്രിക്കറ്റ് ടൂർണമെന്റ് ആവേശമായി. ടൂർണമെന്റിൽ റൂഫ് ടെച്‌ ഇരിങ്ങണ്ണൂർ ചമ്പ്യാന്മാരായി.

ക്രിക്കറ്റ് ടൂർണമെന്റിൽ ക്രൈസി ഇലവൻ കുമ്മങ്കോട് റണ്ണേഴ്സപ്പ് നേടി.ജില്ലയിലെ പത്തോളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു . വിജയികൾക്ക് നാദാപുരം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ ട്രോഫികൾ സമ്മാനിച്ചു.