കോഴിക്കോട് കാരപ്പറമ്പില്‍ വീട് പൊളിച്ചുമാറ്റുന്നതിനിടെ മേല്‍ക്കൂര തകര്‍ന്നു; തൊഴിലാളി മരിച്ചു


കോഴിക്കോട്: കാരാപ്പറമ്പില്‍ പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടെ മേല്‍ക്കൂര തകര്‍ന്നു വീണ് തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മേല്‍ക്കൂര മുറിച്ചു മാറ്റുന്നതിനിടെയായിരുന്നു അപകടം.

രണ്ട് തൊഴിലാളികളില്‍ ഒരാള്‍ പുറത്തുള്ള സമയത്തായിരുന്നു അപകടം. അതില്‍ ഒരാളുടെ ദേഹത്തിലേക്ക് മേല്‍ക്കൂര വീഴുകയായിരുന്നു. മേല്‍ക്കൂരയുടെ അടിയില്‍ കുടുങ്ങിയ തൊഴിലാളിയെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.