കക്കയം ഡാംസൈറ്റ് റോഡിലേക്ക് പാറക്കെട്ട് ഇടിഞ്ഞുവീണു; രാത്രിയായതിനാല്‍ വന്‍ദുരന്തം ഒഴിവായി
കക്കയം: ഡാംസൈറ്റ് റോഡില്‍ പാറക്കെട്ട് ഇടിഞ്ഞുവീണു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. നൂറുകണക്കിന് വിനോദസഞ്ചാരികളും ഡാമിലെ ജോലിക്കാരും സഞ്ചരിക്കുന്ന റോഡാണിത്. രാത്രിയായതിനാല്‍ വലിയ അപകടം ഒഴിവായി. വെള്ളി രാവിലെ ജെ.സി.ബി ഉപയോഗിച്ച് പാറക്കെട്ട് മാറ്റി. അതുവരെ ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് ഇതുവഴി കടന്നുപോയത്.
വളരെ വലിയ പാറക്കഷണങ്ങളാണ് റോഡിലേക്ക് ഇടിഞ്ഞുവീണത്. ഹൈഡല്‍ ടൂറിസം, കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും വിനോദസഞ്ചാരികളുമടക്കം നൂറുകണക്കിനാളുകള്‍ ദിവസേന യാത്ര ചെയ്യുന്ന റോഡാണിത്. രാത്രി വൈകിയതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്.
മഴ കനത്തതോടെ ഡാംസൈറ്റ് റോഡില്‍ മണ്ണിടിഞ്ഞും പാറ അടര്‍ന്നുവീണും ഗതാഗതതടസ്സം പതിവാണ്.