കൊയിലാണ്ടി ടൗണിലെ റസ്‌റ്റോറന്റില്‍ മോഷണം; ക്യാഷ് കൗണ്ടര്‍ തകര്‍ത്ത് പണം കവര്‍ന്നു


കൊയിലാണ്ടി: കൊയിലാണ്ടി ടൗണിലെ റസ്‌റ്റോറന്റിൽ മോഷണം. സിദ്ദിഖ് പള്ളി ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഫോർ ഒ ക്ലോക്ക് റസ്‌റ്റോറന്റിലാണ് ഇന്നലെ പുലർച്ചെ മോഷണം നടന്നത്. മുപ്പത്തിനായിരത്തോളം രൂപ നഷ്ടമായി.

പുലർച്ചെ രണ്ടുമണിയോടെയാണ് മോഷ്ടാവ് എത്തിയത്. പിറകിലുള്ള പള്ളിയുടെ കാടുപിടിച്ച പ്രദേശത്തുകൂടെയാണ് ഇയാൾ വന്നത്. സൈഡിലുളള ഡോറുവഴി അകത്തു കടക്കുകയും ക്യാഷ് കൗണ്ടർ കുത്തിത്തുറന്ന് പണം മോഷ്ടിക്കുകയുമായിരുന്നു. തലയിൽ മുണ്ടിട്ട് മൂടിയ നിലയിലാണ് ഇയാൾ അകത്തുവന്നതെന്ന് കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

വീഡിയോ കാണാം https://www.instagram.com/reel/DIy1zmbhRet/?igsh=eGZjYmhwNTQ3OGFw

ഇന്നലെ ഉച്ചയോടെ കട തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. തുടർന്ന് കൊയിലാണ്ടി പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.