കുത്തിയൊലിച്ച് മലവെള്ളം, വെള്ളത്തില്‍ മുങ്ങി റോഡുകള്‍; വിലങ്ങാടുണ്ടായ ഉരുള്‍പൊട്ടലിന്റെ ദൃശ്യങ്ങള്‍ പുറത്ത്‌, പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു, നാല്‍പതിലധികം വീടുകള്‍ ഒറ്റപ്പെട്ടതായി വിവരം


എന്നാല്‍ വിലങ്ങാട് രണ്ടു പാലങ്ങളും റോഡും ഒലിച്ചുപോയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തേക്ക് എത്താന്‍ ബുദ്ധിമുട്ടുകയാണ്. ഉരുള്‍പൊട്ടലില്‍ നിലവിലെ കണക്കുകള്‍ പ്രകാരം 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പ്രദേശത്ത് നാല്‍പതിലധികം വീടുകള്‍ ഒറ്റപ്പെട്ടതായാണ് വിവരം.

അതേ സമയം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ മാത്യു എന്നയാളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. ആദ്യം ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ ഇയാള്‍ വീടിന് പുറത്തിറങ്ങിയിരുന്നു. തുടര്‍ന്ന് സമീപത്തെ കടയില്‍ കയറി നിന്നതിന് ശേഷമാണ് മാത്യുവിനെ കാണാതായത് എന്നാണ് ലഭിക്കുന്ന വിവരം.