‘റോഡപകടങ്ങളെ പ്രതിരോധിക്കാം’; പേരാമ്പ്രയിൽ റോഡ് സുരക്ഷാ ജാഗ്രതാസമിതി
പേരാമ്പ്ര: വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തില്‍ കേരള അഗ്നിരക്ഷാവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന റോഡ് സുരക്ഷാബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി പേരാമ്പ്രയിൽ റോഡ് സുരക്ഷാജാഗ്രതാസമിതി രൂപീകരണ യോഗം നടന്നു. സംസ്ഥാനതലത്തില്‍ മോട്ടോര്‍വാഹനവകുപ്പ്, ആരോഗ്യവകുപ്പ്, പോലീസ് എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയൊണ് പദ്ധതി നടപ്പാക്കുന്നത്.
പേരാമ്പ്ര അഗ്നിരക്ഷാനിലയത്തില്‍ നടന്ന യോഗം സ്റ്റേഷന്‍ ഹൗസ് ഓഫീസ്സര്‍ ഹബീബുള്ള ഉദ്ഘാടനം ചെയ്തു. സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി ഗിരീശന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രേഡ് അസിഃസ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്‍, കെ.പി അസീസ് കക്കാട്, സോമന്‍ നായര്‍ കരുവാരകണ്ടി, പ്രദീപന്‍ സിവില്‍ ഡിഫന്‍സ് എന്നിവര്‍ സംസാരിച്ചു.
യോഗത്തിൽ ജാഗ്രതാ സമിതി ഭരവാഹികളെ തിരഞ്ഞെടുത്തു. ചെയര്‍മാന്നായി സോമന്‍ കരുവാരകണ്ടി, കണ്‍വീനറായി കെ.പി അസീസ്, കോഡിനേറ്റര്‍മാരായി സിവില്‍ ഡിഫന്‍സ് അംഗങ്ങളായ മുകുന്ദന്‍ വൈദ്യര്‍, വി.പി.സാജിത് എന്നിവരെയും തിരഞ്ഞെടുത്തു.
യോഗത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ പി.വിനോദന്‍ സ്വാഗതവും സിവില്‍ ഡിഫന്‍സ് വാര്‍ഡന്‍ ടി.സി സൗദ നന്ദിയും പറഞ്ഞു. പൊതുജനങ്ങളും സിവില്‍ ഡിഫന്‍സ് അംഗങ്ങളും പങ്കെടുത്തു.
Summary: Road Safety jagratha Committee in Perambra