റോഡ് അപകടങ്ങള്‍ തുടര്‍ക്കഥ, വേണം ശ്രദ്ധ റോഡുകളില്‍; റോഡ് സുരക്ഷാ ബോധവല്‍കരണ മാരത്തണ്‍ ഫെബ്രുവരി ഒന്നിന്


കോഴിക്കോട്‌: വര്‍ദ്ധിച്ചുവരുന്ന റോഡ് അപകടങ്ങള്‍ കുറക്കുന്നതിനും, സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവ ധരിക്കുന്നതിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനുമായി മോട്ടോര്‍ വാഹന വകുപ്പ്, പോലീസ് വകുപ്പുമായി ചേര്‍ന്ന് റോട്ടറി ക്ലബിനെയും മറ്റു സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ റോഡ് സുരക്ഷാ ബോധവല്‍ക്കരണ മാരത്തണ്‍ 2025 സംഘടിപ്പിക്കുന്നു.

ഫെബ്രുവരി ഒന്നിന് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് രാവിലെ 6.30 മണിക്ക് ആരംഭിച്ച് കോഴിക്കോട് ബീച്ചില്‍ സമാപിക്കും. മാരത്തണ്‍ ഫ്ളാഗ് ഓഫ് ചടങ്ങില്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, ഗതാഗത കമ്മീഷണര്‍ നാഗരാജു ചക്കിലം, ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് അരുണ്‍ കെ. പവിത്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ. റംലത്ത് എന്നവര്‍ പങ്കെടുക്കും. സമാപന ചടങ്ങില്‍ ഗതാഗത മന്ത്രി കെ.ബി.ഗണേശ് കുമാര്‍, മേയര്‍ ഡോ. ബീന ഫിലിപ്പ്, അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, സിനിമാ താരങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Description: Road Safety Awareness Marathon on 1st February