നാടിനും നാട്ടുകാർക്കുമായി; കൂത്താളിയിലെ കട്ടയാട് കരിമ്പിച്ചാലിൽ റോഡ് ഒരുങ്ങി


പേരാമ്പ്ര: കൂത്താളി ഗ്രാമ പഞ്ചായത്തിലെ കട്ടയാട് കരിമ്പിച്ചാലിൽ റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ബിന്ദു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്തിന്റെ 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷം ചെലവഴിച്ചാണ് 11ാം വാർഡായ പൈതോത്ത് കട്ടയാട് കരിമ്പിച്ചാലിൽ റോഡ് നിർമ്മിച്ചത്.

വൈസ് പ്രസിഡണ്ട് വി.എം. അനു കുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നളിനി പി, വാർഡ് കൺവീനർ എ.സി. ബിജു, മണി കാട്ടുമ്മൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സുരേഷ് സ്വാഗതം പറഞ്ഞു. സി.ഡി.എസ്. മെമ്പർ ജയന്തി നന്ദിയും പറഞ്ഞു.