റോഡ് നിർമ്മാണ കമ്പനിയുടെ അനാസ്ഥ; തിക്കോടി ദേശീയ പാതയിൽ കാർ കുഴിയിൽ വീണ് അപകടം
തിക്കോടി: തിക്കോടിയിലെ സ്ഥിരം അപകടമേഖലയായ കുഴിയില്‍ കാറ് മറിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിക്ക് ശേഷമാണ് അപകടം നടന്നത്. തിക്കോടി കല്ലകത്ത് ബീച്ച് ഭാഗത്ത് നിന്ന് വരികയായിരുന്ന കാറ് വടകര ഭാഗത്തേക്ക് പോവാനായി തിരിക്കുന്നതിനിടെ മുന്‍വശം കുഴിയില്‍ വീഴുകയായിരുന്നു.
ദേശീയപാത വികസനത്തിന്‍റെ ഭാഗമായി രൂപംകൊണ്ട കുഴിയാണിത്. എന്നാല്‍ ഇവിടെ ഒരു മുന്നറിയിപ്പ് ബോര്‍ഡോ എന്തെങ്കിലും ട്രാഫിക്ക് ബാരിക്കേഡുകളോ ഇല്ല. അതുകൊണ്ട് ഇവിടെ സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാർ പറയുന്നു.

ആഴ്ചകള്‍ക്ക് മുന്‍പ് എഫ്സിഐ ഗോഡൌണില്‍ നിന്ന് അരിയുമായി വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇതേ കുഴിയില്‍ വീണിരുന്നു. ആളപായമുണ്ടായില്ലെങ്കിലും സംഭവത്തെ തുടര്‍ന്നു മണിക്കൂറുകളോളം ഗതാഗതകുരുക്ക് അനുഭവപ്പെട്ടിരുന്നു. ഡ്രൈനേജ് മുതല്‍ ഒന്നര മീറ്റര്‍ കൂടി ദേശീയപാതയുടെ ഭാഗമായത് കൊണ്ട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് നിര്‍മ്മാണ കമനിയാണെന് പഞ്ചായത്ത് അധികൃതർ പറയുന്നു.
Summary: Road construction company’s negligence; Car falls into a ditch on Thikkodi National Highway, accident