ആർ.ജെ.ഡി കുറ്റ്യാടി നിയോജകമണ്ഡലം ക്യാമ്പ് ശനിയാഴ്ച


മണിയൂർ: ആർ.ജെ.ഡി കുറ്റ്യാടി നിയോജകമണ്ഡലം ക്യാമ്പ് ശനിയാഴ്ച നടക്കും. മുതുവനയിൽ പ്രത്യേകം സജ്ജമാക്കിയ എം.കെ പ്രേംനാഥ് നഗറിൽ രാവിലെ ഒൻപതിന്‌ പാർട്ടി സംസ്ഥാന സെക്രട്ടറി ജനറൽ ഡോ. വര്‍ഗീസ് ജോർജ് ഉദ്ഘാടനംചെയ്യും. ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്കരൻ മുഖ്യപ്രഭാഷണം നടത്തും.

മണ്ഡലത്തിൽനിന്നുള്ള മേൽക്കമ്മിറ്റിയംഗങ്ങൾ, മണ്ഡലം കമ്മിറ്റിയംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ, യൂണിറ്റ് കമ്മിറ്റി പ്രസിഡന്റുമാർ, സഹസംഘടനാ പ്രതിനിധികൾ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, സഹകരണസംഘം ഡയറക്ടർമാർ എന്നിവരാണ് പ്രതിനിധികളെന്നും ഒരുക്കം പൂർത്തിയായതായും സ്വാഗതസംഘം ചെയർമാൻ ടി.എൻ. മനോജും ജനറൽ കൺവീനർ വി.പി. വാസുവും അറിയിച്ചു.

Description: RJD Kuttiadi constituency camp on Saturday