ആർ.ജെ.ഡി ഏറാമല പഞ്ചായത്ത് സമ്മേളനം മേയ് 18, 19 തീയതികളിൽ


ഓർക്കാട്ടേരി: രാഷ്ട്രീയ ജനതാദൾ ഏറാമല പഞ്ചായത്ത് സമ്മേളനം മേയ് 18, 19 തീയതികളിൽ ഓർക്കാട്ടേരിയിൽ നടക്കും. സ്വാഗതസംഘം രൂപീകരണയോഗം സംസ്ഥാന സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി.കെ കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡൻറ് എം.കെ ഭാസ്കരൻ, സി.പി. രാജൻ, കെ.കെ. കൃഷ്ണൻ, പി. പ്രസീത് കുമാർ, നെല്ലോളി ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി.കെ. സന്തോഷ് കുമാർ (ചെയര്‍മാന്‍), പ്രഭീഷ് ആദിയൂർ (ജനറല്‍ കണ്‍വീനര്‍), പി.കെ. കുഞ്ഞിക്കണ്ണൻ (ഖജാന്‍ജി).

Description: RJD Eramala Panchayat Conference on May 18th and 19th