കവിയും നാടകകൃത്തുമായിരുന്ന സുരേഷ് മേപ്പയൂരിന്റെ ഓര്‍മ്മകളില്‍ പ്രിയപ്പെട്ടവര്‍; അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ച് റിഥം മേപ്പയ്യൂര്‍
മേപ്പയ്യൂർ: കലാകാരൻമാരുടെ കൂട്ടായ്മയായ റിഥം മേപ്പയ്യൂരിൻ്റെ ആഭിമുഖ്യത്തിൽ കവിയും നാടകകൃത്തുമായിരുന്ന സുരേഷ് മേപ്പയ്യൂർ അനുസ്മരണം സംഘടിപ്പിച്ചു. റിഥം ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സദസ്സ് വി.എ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പി.കെ പ്രിയേഷ് കുമാർ അധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ ബാലൻ, സത്യൻ മേപ്പയ്യൂർ, മേപ്പയൂർ എസ്.ഐ സുധീർ ബാബു, വി.പി സതീശൻ, കെ.കെ സുനിൽകുമാർ, രാജേന്ദ്രൻ മാണിയോട്ട്, എം.ശിവദാസൻ, സുബാഷ് കുമാർ ആവട്ടാട്ട്, പ്രദീപൻ ഒതയോത്ത്, ബൈജു മേപ്പയ്യൂർ, ബിന്ദു കല, ശശി വരവീണ എന്നിവർ സംസാരിച്ചു. തുടർന്ന് മെഹ്ഫിൽ രാവ് നടന്നു.