റാസാബീ​ഗത്തിന്റെ ഗസൽ സന്ധ്യ നാളെ, മെ​ഗാ ​ഗാനമേളയുമായി അൻവർ സാദത്തും സംഘവും ഇന്നെത്തും; ആഘോഷരാവിൽ അരിക്കുളം പറമ്പത്ത് ഫെസ്റ്റ്


അരിക്കുളം: പറമ്പത്ത് ഫെസ്റ്റിൽ ഇന്നലെ നടക്കേണ്ടിയിരുന്ന റാസാബീ​ഗത്തിന്റെ ​ഗസൽ സന്ധ്യ മെയ് ഒന്നാം തിയ്യതി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മഴയെ തുടർന്നാണ് പരിപാടി നാളേക്ക് മാറ്റിയത്. ഏപ്രിൽ 22നാണ് ഫെസ്റ്റ് ആരംഭിച്ചത്.

മെഗാഷോ, കളരിപ്പയറ്റ്, മെഡിക്കൽ ക്യാമ്പ്, കാർഷികക്കൂട്ടായ്മ, സാംസ്കാരികസദസ്സ്, തുടങ്ങി വെെവിധ്യങ്ങളായ പരിപാടികളാണ് ഫെസ്റ്റിന്റെ ഭാ​ഗമായി സംഘടിപ്പിച്ചത്. പ്രസീത ചാലക്കുടി അവതരിപ്പിച്ച ഓളുള്ളേരി നാടൻപാട്ടും അരങ്ങേറിയിരുന്നു. വൻ ജനപങ്കാളിത്തമാണ് പരിപാടിയിൽ ഉടനീളം ദൃശ്യമായത്.

മെ​ഗാ മെഡിക്കൽ ക്യാമ്പും ഇന്നുണ്ട്. രാവിലെ പത്ത് മണിക്കാണ് ക്യാമ്പ് ആരംഭിച്ചത്. വെെകീട്ട് പ്രശസ്ത പിന്നണി ​ഗായകൻ അൻവർ സാദത്തും സംഘവും അവതരിപ്പിക്കുന്ന മെ​ഗാ ​ഗാനമേള ഇന്ന് വെെകീട്ട് ഏഴ് മണിക്ക് നടക്കും. മെഗാ കാർണിവലും ഫെസ്റ്റിന്റെ ഭാ​ഗമായി നടക്കും.