കുടിവെള്ള കണക്ഷൻ വിച്ഛേദിക്കപ്പെട്ട ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; റവന്യു റിക്കവറി അദാലത്ത് 22ന്
കുറ്റ്യാടി: വാട്ടർ ചാർജ് അടയ്ക്കാത്തതിനെ തുടർന്ന് കണക്‌ഷൻ വിച്ഛേദിക്കപ്പെട്ട ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്. കുടിശിക ഈടാക്കുന്നതിനായി റവന്യു വകുപ്പ് റിക്കവറി നടപടി ആരംഭിച്ചു. പേരാമ്പ്ര വാട്ടർ അതോറിറ്റി പിഎച്ച് സബ് ഡിവിഷൻ ഓഫിസിൽ വച്ച് കേരള വാട്ടർ അതോറിറ്റിയും റവന്യു വകുപ്പും ചേർന്ന് മാർച്ച് 22ന് രാവിലെ 10.30 മുതൽ വൈകീട്ട് 3 വരെ റവന്യു റിക്കവറി അദാലത്ത് നടത്തും.
പലിശ ഇനത്തിൽ കിഴിവ് അനുവദിച്ച് റവന്യു റിക്കവറി നടപടികളിൽ നിന്ന് ഒഴിവാക്കുന്നതിനായി ചാർജ് അടയ്ക്കാത്തതിനെ തുടർന്ന് കണക്‌ഷൻ വിച്ഛേദിക്കപ്പെട്ട ഉപഭോക്താക്കൾക്ക് അദാലത്തിൽ അവസരം ലഭിക്കും. റവന്യു റിക്കവറി ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ ഉപഭോക്താക്കളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Description:Revenue Recovery Adalat on 22nd