ക്ലാസിലിരുന്നപ്പോള്‍ പഴയ പത്താംക്ലാസുകാരായി അവര്‍; കാല്‍നൂറ്റാണ്ട് മുമ്പുള്ള സ്മരണകള്‍ പുതുക്കി കുളത്തുവയല്‍ സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 95-96 ബാച്ചിന്റെ ഒത്തുചേരല്‍


ചക്കിട്ടപ്പാറ: 25 വര്‍ഷത്തിനുശേഷം ഒത്തുചേര്‍ന്ന് കുളത്തുവയല്‍ സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 95-96 ബാച്ചിലെ വിദ്യാര്‍ഥികള്‍. ”തിരികെ 96” എന്ന പേരിലാണ് പൂര്‍വ്വവിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചത്.

ഏറെക്കാലത്തിനുശേഷം പഴയ കൂട്ടുകാരെക്കണ്ടപ്പോള്‍ അവരെല്ലാം പഴയ പത്താംക്ലാസുകാരായി. വിശേഷങ്ങള്‍ പറഞ്ഞും പഴയ കാല ഓര്‍മ്മകള്‍ പുതുക്കിയും അവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രം പള്ളിവികാരി ഫാദര്‍ ജോര്‍ജ് കളപ്പുര നിര്‍വഹിച്ചു. റെജി കെ.പി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷിജിത് കുമാര്‍ വി.കെ അധ്യക്ഷത വഹിച്ചു. വിവിധ ക്ലാസുകളെ പ്രതിനിധീകരിച്ചു റയീസ് പി.ടി, ഇസ്മയില്‍ സി, ദിവ്യ, ശ്രീജ ബൈജു കന്മദം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ശ്രീനിവാസന്‍ നന്ദി പറഞ്ഞു.

95-96 ബാച്ചിന്റെ ഉപഹാരം ഷീന രാജീവന്‍, ജിസ്‌മോള്‍ ജോസ് എന്നിവര്‍ ചേര്‍ന്ന് സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോര്‍ജ് കളപ്പുരയെ ഏല്‍പ്പിച്ചു.