കുരുന്നുകള്‍ക്ക് അറിവ് പകര്‍ന്ന് രണ്ട് പതിറ്റാണ്ടിലേറെക്കാലം; കമല ടീച്ചര്‍ക്ക് ഞാണിയത്ത് തെരു കാരയില്‍ അംഗനവാടി പ്രാദേശിക കൂട്ടായ്മയുടെ സ്‌നേഹാദരം


പേരാമ്പ്ര: അറിവിന്റെ ലോകത്തിലേക്ക് പിച്ചവെക്കുന്ന കുരുന്നുകളെ ആദ്യാക്ഷരം പകര്‍ന്ന്, അവരുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകുവെച്ച് പറക്കാന്‍ പഠിപ്പിച്ച് രണ്ടു പതിറ്റാണ്ടുകാലം. കുട്ടികളുടെ സ്വന്തം കമല ടീച്ചര്‍ക്ക് ഞാണിയത്ത് തെരു കാരയില്‍ അംഗനവാടി പ്രാദേശിക കൂട്ടായ്മ സ്‌നേഹാദരം നല്‍കുന്നു.

ഞായറാഴ്ച്ച വൈകുന്നേരം 5മണിയ്ക്ക് ഞാണിയത്ത് തെരു ക്ഷേത്ര പരിസരത്താണ് പരിപാടി നടക്കുന്നത്. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്യും. വാര്‍ഡ് മെമ്പര്‍ മിനി പൊന്‍പറ അധ്യക്ഷത വഹിക്കും. കേരള ഫോക്ക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് മജീഷ് കാരയാട് മുഖ്യാതിഥിയായിരിക്കും.

ചടങ്ങിനോടനുബന്ധിച്ച് മജീഷ് കാരയാടിന്റെ നാടന്‍ പാട്ടുകള്‍, അംഗനവാടി കുട്ടികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും അമ്മമാരുടെയും വിവിധ കലാപരിപാടികള്‍ എന്നിവയും നടക്കും.