വരവേൽപ്പൊരുക്കി കീഴ്പയ്യൂർ പൗരാവലി; സർവ്വീസിൽ നിന്നും വിരമിച്ച എ.കെ. രാജന് സ്വീകരണമൊരുക്കി ജന്മനാട്


പേരാമ്പ്ര: സർവ്വീസിൽ നിന്നും വിരമിച്ച ജി.എസ്.ടി വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണർ (ഇന്റലിജൻസ് ) എ.കെ. രാജന് സ്വീകരണമൊരുക്കി ജന്മനാട്.

വൻ വരവേല്‌പ്പാണ് അദ്ദേഹത്തിന് കീഴ്പയ്യൂർ പൗരാവലി ഒരുക്കിയത്. മാർച്ച് 31 നാണ് അദ്ദേഹം സർവ്വീസിൽ നിന്ന് വിരമിച്ചത്.

കീഴ്പയ്യൂർ ജമാഅത്ത് പള്ളി ഭാരവാഹി എം. പക്രൻ ഹാജി പൊന്നാടയണിച്ച് സ്വീകരിച്ചു. ബി.പി. നാരായണൻ പുഷ്പഹാരം നൽകി. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് നാട്ടുകാർ അദ്ദേഹത്തെ വീട്ടിലേക്കാനയിച്ചു.

എം.എം. ഗോപാലൻ, കെ.കെ. ചന്തു, ദേവദാസ് എം, എൻ.കെ. ബാബു, ബാലകൃഷ്ണൻ കെ.കെ, റഫീഖ് ചെറുവാട്ട് , പി.എം. ശശി, കുമാരൻ മലയിൽ, കെ.കെ. സുരേന്ദ്രൻ എന്നിവർ വരവേൽപ്പിന് നേതൃത്വം നൽകി.