താമരശ്ശേരി ചുരത്തിൽ നാളെ മുതൽ വാഹനങ്ങൾക്ക് നിയന്ത്രണം


കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ നാളെ മുതൽ വാഹനങ്ങൾക്ക് നിയന്ത്രണം. ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഭാര വാഹനങ്ങള്‍ക്കാണ്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ന് അർദ്ധരാത്രി മുതല്‍ നിയന്ത്രണം പ്രാബല്യത്തിൽ വരും. 6, 7, 8 വളവുകളിലെ കുഴികൾ അടയ്ക്കാൻ വേണ്ടിയാണ് നിയന്ത്രണം.

ചുരത്തില്‍ ഈ മാസം 7 മുതല്‍ 11 വരെ പകല്‍ സമയങ്ങളില്‍ ഭാരമുള്ള വാഹനങ്ങൾക്ക്‌ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അടിവാരം മുതല്‍ ലക്കിടി വരെയുള്ള ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് അന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചുരത്തിലെ 6, 7, 8 വളവുകളിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ അടയ്ക്കുന്നതിനും 2, 4 വളവുകളിലെ താഴ്‌ന്ന് പോയ ഇന്റർലോക്ക് കട്ടകൾ ഉയർത്തുന്നതിനും വേണ്ടിയായിരുന്നു നിയന്ത്രണം.

Description: Restrictions on vehicles at Tamarassery pass from tomorrow