തീർത്ഥാടകരുടെ ശ്രദ്ധയ്ക്ക്; ശബരിമലയിലെ പരമ്പരാഗത കാനന പാതയിൽ നിയന്ത്രണം


പത്തനംതിട്ട: ശബരിമലയിലെ പരമ്പരാഗത കാനന പാതയിൽ നിയന്ത്രണം. വനം വകുപ്പാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. മഴ കനത്തതോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

വനത്തിൽ ശക്തമായ മഴ തുടർന്നാൽ പമ്പയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്-ജില്ലാ കൺട്രോൾ റൂമുകൾ പ്രർത്തനം ആരംഭിച്ചിട്ടുണ്ട്. അപകടസാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിൽ സഹായങ്ങൾക്കായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.

Description:Restrictions on the traditional Kanana route at Sabarimala