വാഹനങ്ങള്‍ വഴിതിരിച്ചുവിടും, സുരക്ഷാ നിരീക്ഷണം ശക്തമാക്കും; കൊല്ലം പിഷാരികാവ് കാളിയാട്ടത്തിന്റെ ഭാഗമായി ഏപ്രില്‍ അഞ്ച്, ആറ് തിയ്യതികളില്‍ ദേശീയപാതയില്‍ നിയന്ത്രണം- വാഹനങ്ങള്‍ പോകേണ്ടതിങ്ങനെ


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ 5, 6 തിയ്യതികളില്‍ സുരക്ഷാ സംവിധാനവും, ദേശീയപാതയില്‍ വാഹനക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. റൂറല്‍ എസ്പി.കെ.ഇ.ബൈജു, ഐ.പി.എസിന്റെ നിര്‍ദ്ദേശാനുസരണം വടകര ഡി.വൈ.എസ്.പി ഹരിപ്രസാദ്, കൊയിലാണ്ടി സി.ഐ.ശ്രീലാല്‍ ചന്ദ്രശേഖരന്‍ന്റെയും നേതൃത്വത്തിലായിരിക്കും ക്രമീകരണങ്ങള്‍.

വടകര ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങള്‍ പയ്യോളി, പേരാമ്പ്ര, ഉള്ളിയേരി, അത്തോളി പാവങ്ങാട് വഴി പോകണം. ചെറിയ വാഹനങ്ങള്‍ മൂടാടിയില്‍ നിന്നും ബൈപ്പാസില്‍ പ്രവേശിച്ച് ചെങ്ങോട്ടുകാവില്‍ കയറണം. വടകരയില്‍ നിന്നും, കൊയിലാണ്ടിയിലെക്ക് വരുന്ന ലൈന്‍ബസ്സുകള്‍ കൊല്ലം ചിറയില്‍ നിര്‍ത്തി തിരിച്ച് പോകണം. കൊയിലാണ്ടിഭാഗത്തു നിന്നുളുബസ്സുകള്‍ കൊല്ലം പെട്രാള്‍ പമ്പില്‍ നിര്‍ത്തി തിരിച്ച് പോകണം. ഏപ്രില്‍ 6 ന്, ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ നേരത്തെയുള്ള രീതിയിലാണ് ട്രാഫിക്ക് ക്രമീകരിച്ചതെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.

ക്ഷേത്ര പരിസരങ്ങളിലും മറ്റും സി.സി.ടി.വി ക്യാമറകള്‍ സജീകരിച്ച് നിരീക്ഷണം നടത്തും. റൂറല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നായി 300 ഓളം പോലീസുകാരാണ് ഡ്യൂട്ടിയില്‍ ഉണ്ടാവുക, മഫ്ടി, വനിതാ, പിങ്ക് പോലീസ്‌നിരീക്ഷണവും രണ്ട് ദിവസങ്ങളില്‍ ഡ്രോണ്‍നനിരീക്ഷണവും ഉണ്ടാവുമെന്ന് പോലീസ് അറിയിച്ചു.

ഏപ്രില്‍ 5 ന് വലിയവിളക്ക് ദിവസം ദേശീയപാതയില്‍ കാലത്ത് 10മണി മുതല്‍ രാത്രി 10 മണി വരെ കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ പാവങ്ങാട് അത്തോളി, ഉള്ളിയേരി പേരാമ്പ്രവഴി പയ്യോളിയില്‍ കയറണം. ചെറിയ വാഹനങ്ങള്‍ ചെങ്ങോട്ടു കാവ് ബൈപ്പാസ് വഴി മൂടാടി ഹൈവേയില്‍ പ്രവേശിക്കണം.


Summary: Restrictions on the National Highway as part of the Kollam Pisharikavu Kaliyattam