നിലവിലുണ്ടായിരുന്ന വെറ്റിനറി അസിസ്റ്റന്റ് സ്ഥലംമാറിപ്പോയി, ആവള വെറ്റിനറി സബ് സെന്റര്‍ അടഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് എട്ട് മാസത്തിലേറെ; തുറന്ന് പ്രവര്‍ത്തിക്കണമെന്ന ആവശ്യം ശക്തം


പേരാമ്പ്ര: ആവള വെറ്റിനറി സബ്ബ് സെന്റര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രദേശ വാസികള്‍. നിലവിലുണ്ടായിരുന്ന വെറ്റിനറി അസിസ്റ്റന്റ് സ്ഥലം മാറിപ്പോയതിനെത്തുടര്‍ന്ന് പകരം ആളെനിയമിക്കാത്തതിനാലാണ് എട്ട് മാസത്തിലധികമായി സെന്റര്‍ അടഞ്ഞ് കിടക്കുന്നത്. എല്ലാസൗകര്യങ്ങളോടും കൂടിയ കെട്ടിടം തുറക്കാതിരിക്കുന്നത് കാരണം ക്ഷീര കര്‍ഷകര്‍ഷകരും ആട് കോഴി വളര്‍ത്തുന്നവരും മറ്റുമുള്ള സാധാരണക്കാരായ ജനങ്ങള്‍ വളരെ പ്രയാസം അനുഭവിക്കുകയാണ്.

നിലവില്‍ മുയിപ്പോത്ത് മൃഗാശുപത്രിയെയോ പേരാമ്പ്ര മൃഗാശുപത്രിയെയൊ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് കര്‍ഷകര്‍. ക്ഷീരകര്‍ഷകര്‍ കൂടാതെ ആട്, കോഴി വളര്‍ത്തുന്നവരുമായി നിരവധി പേര്‍ മേഖലയിലുണ്ട്.

ആവള, കുട്ടോത്ത്, എടവരാട്, പെരിഞ്ചേരികടവ്, വേളം പഞ്ചായത്തിലെ പള്ളിയത്ത്, കക്കറമുക്ക് എന്നിവിടങ്ങളിലെ ക്ഷ്വീരകര്‍ഷകരാണ് ഇതു മൂലം ഏറെ പ്രയാസംഅനുഭവിക്കുന്നത്. പ്രശ്‌നം ഉന്നയിച്ച് മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയതായും പ്രദേശവാസികള്‍ പറഞ്ഞു.