അപകടങ്ങള്‍ പതിവാകുന്ന നടുവണ്ണൂര്‍ ടൗണില്‍ റോഡ് റീ ടാറിങ് പ്രവൃത്തി പൂര്‍ത്തിയായില്ല; പ്രതിഷേധവുമായി നാട്ടുകാരും സമീപത്തെ കച്ചവടക്കാരും
നടുവണ്ണൂര്‍: നടുവണ്ണൂര്‍ ടൗണില്‍ റോഡ് റീ ടാറിങ് പ്രവൃത്തി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. റോഡിലെ കുഴികള്‍ കാരണം അപകടങ്ങള്‍ പതിവായതിനെത്തുടര്‍ന്നാണ് കുഴികളടച്ച് റീ ടാറിങ് ചെയ്യാന്‍ തീരുമാനമായത്. എന്നാല്‍ കുഴികളില്‍ മെറ്റലിട്ട് അടയ്ക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് നാട്ടുകാരും സമീപത്തെ കച്ചവടക്കാരും പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്ത് അളക്കാന്‍ വന്നപ്പോള്‍ കാര്യം അറിയിച്ചിരുന്നു. അപ്പോള്‍ ഞായറാഴ്ചയോടെ ടാറിങ് ചെയ്യാമെന്ന് അറിയിച്ചെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായില്ലെന്നും പറഞ്ഞു.
തുടര്‍ച്ചയായി മഴപെയ്യുന്നതോടെ അടച്ചകുഴികള്‍ കൂടെ പൊളിഞ്ഞ് പോവുന്നതായും നാട്ടുകാര്‍ പറഞ്ഞു. അപകടങ്ങല്‍ പതിവാകുന്ന ഈ മേഖലകളില്‍ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം ഉണ്ടാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാവണമെന്നും നാട്ടുകാര്‍ അറിയിച്ചു.
അതേസമയം കുറ്റ്യാടി ഭാഗം വരെ റോഡിന്റെ കുഴി അടക്കല്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച ശേഷം ഉടന്‍ തന്നെ ടാറിങ് ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് പേരാമ്പ്ര പി.ഡബ്ലിയു.ഡി എഞ്ചിനീയര്‍ അറിയിച്ചു. ആദ്യഘട്ടമായി കുറ്റ്യാടി ടൗണ്‍വരെ കുഴികളടച്ചശേഷം ഉടന്‍ സ്റ്റീല്‍ കോട്ട് എന്ന അവസാന ഘട്ട ടാറിങ് നടത്താനാണ് തീരുമാനം. അത് ഉടന്‍ ചെയ്യാന്‍ നടപടിയെടുക്കുമെന്നും അറിയിച്ചു.
summary: residence and nearby traders are protesting as the road re tarring works are not completed in naduvannur town