ചെമ്മരത്തൂർ എം.പി ഗോവിന്ദ പതിയാർ ഗ്രന്ഥാലയ നവീകരണം; പുസ്തക നിധി പരിപാടിക്ക് ജനപിന്തുണ വർദ്ധിക്കുന്നു


ചെമ്മരത്തൂർ: ചെമ്മരത്തൂരിലെ എം.പി ഗോവിന്ദ പതിയാർ ഗ്രന്ഥാലയ നവീകരണത്തിൻ്റെ ഭാഗമായുള്ള പുസ്തക നിധി പരിപാടിക്ക് ജനപിന്തുണ വർദ്ധിക്കുന്നു. നിരവധി പേർ ഇതിനോടകം ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ കൈമാറി.

ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് , കെ.എം ഭരതൻ തുടങ്ങിയവർ ഗ്രന്ഥശാലയിലേക്ക് പുസ്തകങ്ങൾ നൽകി. ചടങ്ങിൽ ചന്ദ്രൻ പുതുക്കുടി കെ.കെ രാജേഷ്, ആർ വി രജീഷ്, പ്രമോദ് , സബിൻ ദാസ് ചൈത്രം, പി.പി രാജൻ തുടങ്ങിയവർ പങ്കെടുത്തു. എം.പി.ഗോവിന്ദ പതിയാർ സ്മാരക ഗ്രന്ഥാലയത്തിൻ്റെ ഉൽഘാടനം 2025 ഫിബ്രവരി 10 ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവ്വഹിക്കും.