ഇനി പുത്തന്‍ പുതിയതായി; ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ഹോമിയോ ഡിസ്‌പെന്‍സറി ഉദ്ഘാടനം ചെയ്തു


ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ നവീകരിച്ച ഹോമിയോ ഡിസ്‌പെന്‍സറി ഉദ്ഘാടനം ചെയ്തു. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടം നവീകരിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ജയേഷ് മുതുകാട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

ഡോ. പി. നഫീസ, ഷീന പുരുഷു, കെ.സി. സജീവന്‍ എന്നിവര്‍ സംസാരിച്ചു,