പുതുമോടിയില്‍ ചെമ്പ്ര രാജീവ്ഗാന്ധി സാംസ്‌കാരിക നിലയം; നവീകരിച്ച കെട്ടിടം നാടിനായ് സമര്‍പ്പിച്ചു


ചക്കിട്ടപ്പാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ചെമ്പ്ര രാജീവ്ഗാന്ധി സാംസ്‌കാരിക നിലയം ഉദ്ഘാടനം ചെയ്തു. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടം നവീകരിച്ചത്.

സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ നുസ്രത് ടീച്ചര്‍ അധ്യക്ഷത വഹിച്ചു.

ഗിരീഷ് കോമച്ചം കണ്ടി, ജമീല കുറുടിയത്, റഫീഖ് സി കെ,അബൂബക്കര്‍ സി എം, എന്‍ എ മൊയ്തി, ഡോ. സുരേഷ് രഹന നബീല്‍ എന്നിവര്‍ സംസാരിച്ചു.