നവീകരിച്ച ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ചെയ്തു (ചിത്രങ്ങൾ കാണാം)
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണനാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്.
ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ അധ്യക്ഷനായി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ സി.കെ.ശശി, ബിന്ദു വത്സന്, ഇ.എം.ശ്രീജിത്ത്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ജോസഫ് പള്ളുരുത്തി, എ.ജി.ഭാസ്കരന്, ബാബു കൂനംതടം, കെ.എ.ജോസുകുട്ടി, ബേബി കാപ്പുകാട്ടില്‍, ജോസഫ് അമ്പാട്ട്, വി.വി.കുഞ്ഞിക്കണ്ണന് എന്നിവര്‍ പങ്കെടുത്തു.

35 ലക്ഷം രൂപ ചെലവഴിച്ചാണ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഫീസ് നവീകരിച്ചത്. പഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കാനായാണ് ഓഫീസ് നവീകരിച്ച് താഴത്തെ നിലയിലേക്ക് മാറ്റിയത്.