ലീഡറിന്റെ ഓര്‍മ്മയില്‍; കെ കരുണാകരന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി


കുറ്റ്യാടി: കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യ മന്ത്രിയുമായിരുന്ന ലീഡര്‍ കെ കരുണാകരന്റെ ചരമവാര്‍ഷിക ദിനത്തിന്റെ ഭാഗമായി അനുസ്മരണ യോഗവും ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. കുറ്റ്യാടി മണ്ഡലം കോണ്‍ക്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. കോരങ്കോട്ട് മൊയ്തു, കെ.പി. അബ്ദുള്‍ മജീദ്, പി.പി. ആലിക്കുട്ടി, ടി സുരേഷ് ബാബു, മംഗലശ്ശേരി ബാലകൃഷ്ണന്‍, സിദ്ധാര്‍ത്ഥ് നരിക്കൂട്ടും ചാല്‍, ചാരുമ്മല്‍ കുഞ്ഞബ്ദുല്ല, അലി ബാപ്പറ്റ, എ.കെ. വിജീഷ് എന്നിവര്‍ സംസാരിച്ചു.