ആശ്വാസ് പദ്ധതി; ചേലക്കാട് എം.എൽ.പി സ്കൂളിന് ഫസ്റ്റ് എയ്ഡ് കിറ്റുമായി വാർഡ് വികസന സമിതി
നാദാപുരം: ചേലക്കാട് എം എൽ പി സ്കൂളിന് ഫസ്റ്റ് എയ്ഡ് കിറ്റ് നൽകി. നാദാപുരം പഞ്ചായത്ത് ഒമ്പതാം വാർഡ് വികസന സമിതിയാണ് കിറ്റ് നൽകിയത്. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ, സ്കൂൾ പ്രധാന അധ്യാപിക ഷേർളിക്ക് കിറ്റ് കൈമാറി.
ആശ്വാസ് പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്ത് ഭരണ സമിതിയുടെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായാണ് മെഡിക്കൽ കിറ്റ് നൽകിയത്. കെ വി അബ്ദുള്ള ഹാജി, വി ടി കെ മുഹമ്മദ്, റഷീദ് കെ, അബ്ദുള്ള വി എൻ, വി കെ മുഹമ്മദലി, ജാഫർ എം സി കെ സംബന്ധിച്ചു.
Description: Relief Scheme; Ward Development Committee with first aid kit to Chelakad MLP School