ആശ്വാസം; ചെറുവണ്ണൂർ പഞ്ചായത്തിലെ ഓട്ടുവയൽ – കുറൂർ കടവ് കനാൽ റോഡ് ഗതാഗതത്തിനായി തുറന്ന് നൽകി
ചെറുവണ്ണൂർ: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ഓട്ടുവയൽ – കുറൂർ കടവ് കനാൽ കോൺക്രീറ്റ് റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തു. എംഎൽഎ ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപ ചെലവിലാണ് 300 മീറ്റർ നീളത്തിൽ റോഡ് നിർമിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.ടി ഷിജിത്ത് അധ്യക്ഷത വഹിച്ചു. സജീവൻ , എൻ.ആർ രാഘവൻ, ഇ.ടി ഷൈജ, ടി. മനോജ്, കെ.കെ കുഞ്ഞബ്ള്ള, കെ.ഗംഗാധരൻ ടി.എം ഹരിദാസൻ, പി.പി. രവീന്ദ്രൻ,എ.കെ ഉമ്മർ, അസീസ് കെ ടി. തുടങ്ങിയവർ സംസാരിച്ചു.
