ആശ്വാസം; സ്വർണ വില കുത്തനെ ഇടിഞ്ഞു


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഇടിഞ്ഞു. പവന് 1,280 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 67,200 രൂപയിലെത്തി.

ഗ്രാമിന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 8,400 രൂപയാണ് ഇന്നത്തെ വില. പവന് 68480 രൂപയെന്ന സർവ്വകാല റെക്കോർഡ് വിലായിരുന്നു ഇന്നലെ സംസ്ഥാനത്ത് വ്യാപാരം നടന്നത്. ആഗോള സ്വർണ വിലയിലുണ്ടായ ഇടിവാണ് കേരളത്തിലെ നിരക്കിനെയും സ്വാധീനിച്ചത്.

കേരളത്തിൽ വെള്ളിയുടെ വിലയിലും ഇന്ന് കുറവുണ്ടായിട്ടുണ്ട്. ഒരു കിലോഗ്രാം വെള്ളിക്ക് 100 രൂപ കുറഞ്ഞ് 1,11,900 രൂപ ആയി. ഒരു ഗ്രാം വെള്ളിക്ക് 111.90 രൂപയുമാണ് ഇന്നത്തെ വില.